വിജയൻ ചേട്ടനും മോഹന ച്ചേച്ചിയ്ക്കും അഭിനന്ദനo
ലോകത്തിന് മുന്നിൽ കേരളത്തിന്റെ ജനകീയ അംബാസഡർമാരാണ് ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന ശ്രീ. വിജയനും ശ്രീമതി മോഹനയും.
തങ്ങളുടെ കോഫി ഷോപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം സ്വരുകൂട്ടി ഇരുവരും നടത്തുന്ന ലോക സഞ്ചാരം ഏറെ പ്രശസ്തമാണ്.
ഇന്ന് രാവിലെ ഈ ദമ്പതികളെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് കോഫി ഷോപ്പിൽ സന്ദർശിച്ച് സർക്കാരിന്റെ അനുമോദനം അറിയിച്ചു.
വിജയൻ ചേട്ടനും മോഹനച്ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ.

Comments
Post a Comment